ഒരുമനയൂരില്‍ പുഴയോരം അനധികൃതമായി കെട്ടിയെടുക്കുന്നതായി പരാതി.
പഞ്ചായത്ത് – റവന്യു അധികൃതരുടെ അനുമതിയില്ലാതെയാണ് ഇവിടെ നിര്‍മ്മാണം നടക്കുന്നത്. കല്ലുകൊണ്ട് തീരം കെട്ടിയെടുത്ത് ചെമ്മണ്ണ് കൊണ്ടുവന്ന് നികത്തുകയാണ് ചെയ്യുന്നത്. ഒരുമനയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അനധികൃത നികത്തല്‍ നടക്കുന്നുണ്ട്. ഒഴിവു ദിവസങ്ങള്‍ മറയാക്കിയാണ് കയ്യേറ്റങ്ങള്‍ വ്യാപകമായി നടക്കുന്നത്. മണ്ണ് വന്നടിഞ്ഞ് പുഴ സ്വാഭാവികമായി നികന്നു വരുന്നതിന് പുറമെയാണ് നികത്തലുകളും നടക്കുന്നത്. അനധികൃത കയ്യേറ്റത്തിനെതിരെ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .