കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആചരിച്ചു.
എളവള്ളി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ സംഘടിപ്പിച്ച അനുസ്മരണത്തില്‍ പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് പ്രസാദ് പണിക്കന്, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.പി. ശരത് കുമാര്‍, സജീവ് കുന്നത്തുള്ളി, എന്‍.കെ സുലൈമാന്‍, പി.ആര് പ്രേമന്, രവീന്ദ്രന് കാക്കനാട്ട് എന്നിവര്‍ സംസാരിച്ചു ഗാന്ധിജയന്തിയോടനുബന്ധിച്ച് മുല്ലശ്ശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടന്നു. മണ്ഡലം പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ബ്ലോക്ക് സെക്രട്ടറി പി ബി ഗിരീഷ്, എ എസ് മണി, ജോണ്സണ് കാഞ്ഞിരത്തിങ്കല്‍, കരുണ്‍ ശേഖര്‍ എന്നിവര്‍ സംസാരിച്ചു വെങ്കിടങ്ങ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആചരണം പ്രസിഡണ്ട് ഗ്രേസി ജേക്കബ് ഉദ്ഘാടനം ചെയ്തു. എന്‍.കെ. വിമല, കെ.ആര് പോള്‍സണ്‍, പി.ടി ഷംസുദീന്‍, പി.കെ ഹിഷാം, ഷീജ ഉണ്ണികൃഷ്ണന്, എന്നിവര്‍ സംസാരിച്ചു. ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സദസ് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഇ പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ ജെ ചാക്കോ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ നസീര്‍ മൂപ്പില്‍, ഹമീദ് ഹാജി, വി പി അലി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്ഫാദിന് രാജ് ഹുസൈന്, ജീവന് ജോസഫ്, മുഹമ്മദ് ഷിറാസ് എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് പാവറട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ. ഷാജന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആന്റോ ലിജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജെറോം ബാബു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പര്‍മാരായ ജോസഫ് ബെന്നി, ടി.കെ സുബ്രഹ്മണ്യന്, സുനിതാ രാജു, നേതാക്കളായ പി.വി.കുട്ടപ്പന്, കമാലുദീന് തോപ്പില്‍ എന്നിവര്‍ സംസാരിച്ചു. ഏങ്ങണ്ടിയൂര്‍ മണ്ഡലം കമ്മറ്റിയുടെ ഗാന്ധിജയന്തി പരിപാടികള്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി സുനില്‍ നെടുമാട്ടുമ്മല്‍ ഉല്‍ഘാടനം ചെയ്തു, ഉണ്ണികൃഷ്ണന് കാര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. അക്ബര്‍ ചേറ്റുവ, ദിനേഷ് ആലുങ്കല്‍, ലത്തീഫ് കെട്ടുമ്മല്‍, ജോയ് പുലിക്കോട്ടില്‍ എന്നിവര്‍ സംസാരിച്ചു.