സൗഹൃദ ഫുട്ബോള്‍; പാവറട്ടി പൊലീസിനെ ടെമ്പിള്‍ പൊലീസ് തോല്‍പ്പിച്ചു.
സൗഹൃദ ഫുട്ബാള്‍ മത്സരത്തില്‍ പാവറട്ടി പൊലീസിനെ തോല്‍പ്പിച്ച് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായ ‘യോദ്ധാവ്’ പദ്ധതിയോടനുബന്ധിച്ചാണ് ഗുരുവായൂര്‍ സബ് ഡിവിഷനിലെ സ്റ്റേഷനുകള്‍ തമ്മിലുള്ള മത്സരം നടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയിലായതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീങ്ങുകയായിരുന്നു. ടെമ്പിള്‍ പൊലീസ് നാല് ഗോളും പാവറട്ടി പൊലീസ് മൂന്ന് ഗോളും നേടി. വിജയികള്‍ക്ക് എ.സി.പി കെ.ജി. സുരേഷ് ട്രോഫി സമ്മാനിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, ചാവക്കാട്, പാവറട്ടി, വടക്കേക്കാട്, മുനക്കക്കടവ് കോസ്റ്റല്‍ സ്റ്റേഷനുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പാവറട്ടി സോക്കര്‍ ലാന്‍ഡ് ടര്‍ഫിലാണ് മത്സരങ്ങള്‍ നടന്നത്.