വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം; എളവള്ളിയില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്.
എളവള്ളി പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് സംഘടിപ്പിച്ചു. രണ്ടു മാസത്തിനു മുകളില്‍ പ്രായമുള്ള നായകള്‍ക്കും പൂച്ചകള്‍ക്കുമാണ് വാക്സിനേഷന് നല്‍കുന്നത്. എളവള്ളി വെറ്റിറിനറി ഡിസ്പെന്സറിയില് എല്ലാ ദിവസങ്ങളിലും വാക്സിന് സൗകര്യമുണ്ടായിരിക്കും. ചിറ്റാറ്റുകര സബ്ബ് സെന്ററില്‍ സെപ്റ്റംബര്‍ 17 വരെ രാവിലെ 10 മണി മുതല്‍ 12 മണിവരെയും വാക സബ്ബ് സെന്ററില്‍ 12 മണി മുതല്‍ 2 മണി വരെയും വാക്സിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ 300 വാക്സിനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടു മാസത്തിനു മുകളില്‍ പ്രായമുള്ള നായകള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന് നിര്‍ബന്ധമാണ്. വളര്‍ത്തു നായകള്‍ക്ക് പഞ്ചായത്ത് ലൈസന്‍സും വേണം. പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷയായി. ജനപ്രതിനിധികളായ കെ.ഡി.വിഷ്ണു, എന്‍.ബി.ജയ, വെറ്റിറിനറി സര്ജന് ഡോ.സി.ബി.അജിത് കുമാര്‍, പി.എസ്.സജിത്, സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.