പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനെ ക്രൂരമായി മര്‍ദ്ദിച്ച മാതാവിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരനെ മാതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മാതാവിനെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. പിതാവുമായി നേരിട്ടെത്തിയാണ് മകന് പോലീസില്‍ പരാതി നല്‍കിയത്. നാലു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുകയാണ് ദമ്പതികള്‍. ഇവരുടെ മൂന്നു മക്കളും പിതാവിനോടൊപ്പമാണ് കഴിയുന്നത്. മാതാവിന്റെ ഉമ്മയുടെ ആഗ്രഹപ്രകാരം അഞ്ചങ്ങാടിയിലുള്ള ഉമ്മൂമ്മയുടെ വീട്ടില്‍ എത്തിയതായിരുന്നു മക്കളില്‍ രണ്ടു പേര്. മോതിരം മോഷ്ടിച്ചെന്നു ആരോപിച്ച് ഇളയ മകനെ മര്‍ദ്ദിച്ചുവെന്ന് പരാതിയില്‍ പറഞ്ഞു. ഇതു തടഞ്ഞ മൂത്ത മകന്റെ മുഖത്തേക്ക് ചൂടുള്ള ചായ ഒഴിക്കുകയും ഗ്ലാസ് കൊണ്ട് അടിക്കുകയും ചെയ്തു. ഗ്ലാസ് പൊട്ടി കണ്ണിനു മുകളിലും തലയിലും മുറിവുകള്‍ ഉണ്ടായതായും പോലീസിന് നല്കിയ മൊഴിയിലുണ്ട്. പരിക്കേറ്റ ഇരുവരെയും പിതാവെത്തി ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. പിന്നീട് മകന് പോലീസ് സ്റ്റേഷനിലെത്തി മാതാവിനെതിരെ പരാതി നല്‍കുകയായിരുന്നു. പിതാവിനോപ്പം താമസിക്കുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നും മൊഴിയില്‍ പറയുന്നുണ്ട്.