കഥാപ്രസംഗത്തിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് വിളക്കാട്ടുപ്പാടം ദേവസൂര്യ കലാവേദിയുടെ ഓണാഘോഷം.
കഥാപ്രസംഗത്തിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ച് വിളക്കാട്ടുപ്പാടം ദേവസൂര്യ കലാവേദിയുടെ ഓണാഘോഷപരിപാടി പൂവിളി. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മനോഹര്‍ പാവറട്ടിയാണ് കഥാപ്രസംഗം അവതരിപ്പിച്ചത്. വയലാര്‍ രമവര്മ രചിച്ച് സാബശിവന് കഥാപ്രസംഗരൂപം നല്കിയ ‘തറവാടിന്റെ മാനം’ എന്ന കഥയാണ് അവതരിപ്പിച്ചത്. വര്‍ഗ്ഗീസ് ചെറുവത്തൂരിന്റെ സ്റ്റാന്റപ്പ് കോമഡി, രഹനാ മുഹമ്മദിന്റെ ഗാനമേള, ബാലവേദി അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, തിരുവാതിര കളി, കൈകൊട്ടിക്കളി എന്നിവയും ഉണ്ടായിരുന്നു. ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലര്‍ മെഹറൂഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുല്ലശ്ശേരി സാമൂഹികാരോഗ്യകന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് രാമന് അധ്യക്ഷനായിരുന്നു. മനോഹര്‍ പാവറട്ടി, വര്‍ഗീസ് ചെറുവത്തൂര്‍, രഹന മുഹമ്മദ് എന്നിവരെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അബ്ദുട്ടി കൈതമുക്ക്, എന്‍ ജെ ജെയിംസ്, റാഫി നീലംങ്കാവില്‍, ദേവൂട്ടി ഗുരുവായൂര്‍, റെജി വിളക്കാട്ടുപാടം, കെ.സി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.