പാവറട്ടി ലയണ്‍സ് ക്ലബ് ഹൗസ് ഉദ്ഘാടനം ചെയ്തു.
പാവറട്ടി ലയണ്‍സ് ക്ലബ് ഹൗസ് ഉദ്ഘാടനം ക്ലബ് വൈസ് ഗവര്‍ണര്‍ ജെയിംസ് വളപ്പില നിര്‍വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണം, പാലിയേറ്റീവ് ഉപകരണ വിതരണം തുടങ്ങിയവയും നടന്നു. പാവറട്ടി സാന്ത്വന സ്പര്‍ശം പാലിയേറ്റീവിലേക്ക് വീല്‍ ചെയര്‍, നെബുലൈസര്‍ എന്നിവ വിതരണം ചെയ്തു. പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കലും ഉണ്ടായി. എസ്.ഐ ആയി സ്ഥാനക്കയറ്റം ലഭിച്ച ക്ലബ് അംഗം ജിയോ ജോണിനെയും അക്കാദമിക് രംഗത്തെ മറ്റ് പ്രതിഭകളെയും അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ടി.ടി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജന് ജോസ്, റീജിയന് ചെയര്മാന് പോളി ഫ്രാന്‍സിസ്, സോണ്‍ ചെയര്മാന് സൂര്യനാരായണന്, വി.ജെ. തോമസ്, ബിജോയ് ആന്റണി, എന്‍.പി. അബൂബക്കര്‍, കുമാരന് നായര്‍, വി.എസ്. സെബി എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി ബിജു ജോസ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ അജി ജോസ് നന്ദിയും പറഞ്ഞു. പ്രസിഡന്റായി വി.എസ്. സെബി, സെക്രട്ടറിയായി എ.ഡി. തോമസ്, ട്രഷററായി ജിജോ ജോസ് എന്നിവരെ തെരഞ്ഞെടുത്തു.