ഞങ്ങളും കൃഷിയിലേക്ക്; പാവറട്ടി പച്ചക്കറി കൃഷി തോട്ടം ഒരുക്കി.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാവറട്ടി കൃഷിഭവന്റെയും കാര്‍ഷിക കര്‍മ സേനയുടെയും നേതൃത്വത്തില്‍ പച്ചക്കറി കൃഷി തോട്ടം ഒരുക്കി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് അംഗം സില്‍ജി ജോജു .അധ്യക്ഷതവഹിച്ചു കൃഷി ഓഫീസര്‍ പ്രിയ ജോസഫ് പദ്ധതി വിശദീകരിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിബി ജോണ്സണ്, ടി കെ സുബ്രഹ്മണ്യം, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ബാബു ആന്റണി, വി കെ ജോസഫ്, എസി ജോര്‍ജ്, വി കെ ബാബുരാജ്, ദീപ്തി വിജയന് എന്നിവര്‍ സംസാരിച്ചു. ഓണത്തിന് വിഷ രഹിത പച്ചക്കറിഉല്പ്പാദിപ്പിക്കുന്നതിന് ഭാഗമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പെരിങ്ങാട് അരയേക്കറോളം സ്ഥലത്താണ് തക്കാളി, വഴുതന, മുളക്, ചെണ്ടുമല്ലി എന്നിവ കൃഷി ചെയ്യുന്നത.്