ബാലഗോകുലം ഗുരുവായൂര്‍ ജില്ലാ വാര്‍ഷിക സമ്മേളനം പെരുവല്ലൂരില്‍ നടന്നു.
ബാലഗോകുലം ഗുരുവായൂര്‍ ജില്ലാ വാര്‍ഷിക സമ്മേളനം പെരുവല്ലൂരില്‍ നടന്നു. ദേശിയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവ് പി.കെ.അഭിരാമി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ സുധകുമാരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കാര്യദര്‍ശി യു.പ്രഭാകരന്, മേഖല കാര്യദര്‍ശി പി.ജി.ഷമ്മി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി കെ.എം പ്രകാശന്, കാര്യദര്‍ശിയായി സി.എസ്.സുജിത്ത്, ട്രഷററായി കെ.അനില്‍കുമാര്‍ എന്നിവരെ തിരഞ്ഞെടുത്തു.