രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് ആക്രമണം: ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലിലും ബഹളം.
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിന് നേരെ നടന്ന ആക്രമണസംഭവത്തില്‍ ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തിലും ബഹളം. വിഷയം കൗണ്‍സില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്നായിരുന്നു കൗണ്‍സിലിന്റെ തിരുമാനം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രണമവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് കെ.പി ഉദയനാണ് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട പാര്‍ട്ടി നേതൃത്വങ്ങളും ഇടപെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ നഗരസഭാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യേണ്ട എന്ന് ചെയര്മാന് എം കൃഷ്ണദാസ് പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ യോഗം തടസ്സപ്പെടുത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു. ചെയര്‍മാന്റെ ചേംബര്നു അടുത്തേക്ക് പ്രതിപക്ഷ അംഗങ്ങള്‍ വന്ന് മുദ്രാവാക്യം വിളിച്ചത് ഭരണപക്ഷ അംഗങ്ങള്‍ തടയാന്‍ ശ്രമിച്ചതോടെ വാക്കേറ്റത്തിന് കാരണമായി. യോഗം തടസപ്പെട്ടതോടെ കൗണ്‍സിലിന്റെ എല്ലാ അജണ്ടയും പാസാക്കി യോഗം പിരിച്ചുവിട്ടു. പ്രതിപക്ഷ അംഗങ്ങളായ കെ.പി.എ റഷീദ്, കെഎം മെഹ്റു, സിഎസ് സൂരജ്, വി കെ സുജിത്ത്, രേണുക, മാഗി ആല്‍ബര്‍ട്ട്, ജീഷ്മ സുജിത്ത്, സ്സില്വാ ജോഷി, ഷഫീന എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.