പാവറട്ടിയിലെ ദുരിതയാത്ര അവസാനിക്കുന്നില്ല പതിമൂന്നാം വാര്‍ഡില്‍ ടിപ്പര്‍ ലോറി വീണ്ടും താഴ്ന്നു
പാവറട്ടി പഞ്ചായത്തിന്റെ റോഡുകളിലൂടെയുള്ള ദുരിതയാത്ര അവസാനിക്കുന്നില്ല പതിമൂന്നാം വാര്‍ഡില്‍ ടിപ്പര്‍ ലോറി വീണ്ടും താഴ്ന്നു. രാവിലെ എട്ടരയോടെയാണ് സിമന്റ് ഇഷ്ടികകള്‍ കയറ്റിവന്ന ലോറി താഴ്ന്നത്. ഇതേ സ്ഥലത്ത് രണ്ട് സ്കൂള്‍ വാനുകള്‍ ദിവസങ്ങള്‍ക്കു മുമ്പ് മുമ്പ് അപകടത്തില്‍ പെട്ടിരുന്നു. കുടിവെള്ളം.എത്തിക്കുന്നതിനായി റോഡുകളില്‍ കുഴിയെടുത്തതാണ് വാഹനങ്ങള്‍ അടിക്കടി താഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്തിന്റെ എല്ലാ റോഡുകളും ഇതേ അവസ്ഥയിലാണ്.