ശ്രുതിയുടെ മരണത്തിന്റെ ദുരൂഹത മറനീക്കി പുറത്ത് വന്നിട്ടും പോലീസിന് അനാസ്ഥ.
മുല്ലശ്ശേരി സ്വദേശിനി ശ്രുതിയുടെ മരണത്തിന്റെ ദുരൂഹത മറ നീക്കി പുറത്ത് വന്നിട്ടും പോലീസ് കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം. ശ്രുതി ജനകീയ ആക്ഷന്‍ കൗണ്‍സില്‍ നടത്തിയ വിശദീകരണ പൊതുയോഗത്തിലാണ് പ്രതിഷേധമുയര്‍ന്നത്. പെരിങ്ങോട്ടുകരയിലെ ഭര്‍ത്തൃവീട്ടില്‍ വെച്ചാണ് ശ്രുതിയുടെ ദുരൂഹമരണം സംഭവിച്ചത്. കേരള പോലീസ് ആദ്യഘട്ടം മുതലെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയിരുന്നെന്ന് വ്യക്തമായ സ്ഥിതിക്ക് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്നാണ് ശ്രുതി ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ആവശൃപ്പെടുന്നത്. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയായ എന്‍ ആര് അജിത് പ്രസാദ് അദ്ധൃക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സജിത്ത് കൊച്ചു, ക്ലമന്റ് ഫ്രാന്‍സീസ്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് സുജീഷ് ഷാവോലിന്‍, പികെ രാജന്, ദേവരാജന്‍ മൂക്കോല, സുബിന് മുല്ലശ്ശേരി എന്നിവര്‍ സംസാരിച്ചു.