പാവറട്ടിയില്‍ അപ്പോള്‍സറി കട കത്തി നശിച്ചു. തീ പടരാന്‍ കാരണം ഷോര്‍ട്ട്സര്‍ക്യൂട്ട്.
പാവറട്ടി കാശ്മീര്‍ റോഡിലുള്ള ഉദയ അപ്പോള്‍സറി കടയ്ക്ക് തീപിടിച്ചു. കട പൂര്‍ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് നിഗമനം. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാവറട്ടി വിളക്കാട്ട്പാടം സ്വദേശി മല്ലിശേരി ബാലന്റെ ഉടമസ്ഥതിയില്‍ ഉള്ള സ്ഥാപനമാണ് കത്തിയത്. അടഞ്ഞുകിടന്ന കടയ്ക്കുള്ളില്‍ നിന്ന് പുകയരുകയും പിന്നീട് ആളികത്തുകയുമായിരുന്നു. നാട്ടുക്കാരും സമീപത്തെ കടകളിലുള്ളവരും വിവരം ആറിയിച്ചതിനെ തുടര്‍ന്ന് ഗുരുവായൂരില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. സമീപത്തേ രണ്ട് കടകളിലേക്ക് തീ പടര്‍ന്നിരുന്നു. ഫയര്‍ ഫോഴ്സിന്റെ സമയോജിതമായ ഇടപെടലിലൂടെ തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞദിവസം പുതിയ നിര്‍മാണ സാമഗ്രികള്‍ കടയില്‍ എത്തിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള സെറ്റികള്‍, ഫര്‍ണിച്ചറുകള്‍, സ്പോഞ്ചുകള്‍, റെക്സിനുകള്‍, വിലപിടിപ്പുള്ള തുണികള്‍, തയ്യല്‍ മെഷീന്, മറ്റു നിര്‍മാണ സാമഗ്രികളെല്ലാം കത്തിനശിച്ചു. തീ പിടുത്തുമുണ്ടായതിനെ തുടര്‍ന്ന് പാവറട്ടി ചാവക്കാട് റോഡിലെ ഗതഗതം ഏറെ നേരം തടസ്സപ്പെട്ടിരുന്നു. ഫയര്‍ ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ കൃഷണസാഗറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.