ഷിനോദ് എളവള്ളിയുടെ നോവല്‍ ‘കനല്‍വഴിയിലെ നിഴല്‍ മരങ്ങള്‍’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു.
എഴുത്തുകാരന് ഷിനോദ് എളവള്ളിയുടെ നോവല്‍ കനല്‍വഴിയിലെ നിഴല്‍ മരങ്ങളുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. പാവറട്ടി ലൈബ്രറി ഹാളില്‍ കവി രാധാകൃഷ്ണന് കാക്കശ്ശേരി പ്രകാശനം നിര്‍വഹിച്ചു. മുന്‍ കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫസര്‍ സി.എല്‍ ജോഷി അധ്യക്ഷതവഹിച്ചു. കവയിത്രി ദേവൂട്ടി ഗുരുവായൂര്‍ പുസ്തകപരിചയം നടത്തി. ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി വിനോദ് പുസ്തകം ഏറ്റുവാങ്ങി. കവിയും നിരൂപകനുമായ പ്രസാദ് കാക്കശ്ശേരി, എംജി ജെയിംസ്, സുബ്രഹ്മണ്യന് ഇരിപ്പശ്ശേരി, പി.യു രഞ്ജിത്ത്, ഷീബ സഹദേവന്, സുധാകരന് പാവറട്ടി, ചുമര്‍ചിത്ര കലാകാരന് എം.നളീന്‍ ബാബു, ബാജി കുറുമ്പൂര്, ഷിനോദ് എളവള്ളി എന്നിവര്‍ സംസാരിച്ചു.