മിസ്റ്റര്‍ ഇന്ത്യ ഫാഷന്‍ ഐക്കണ്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി പാവറട്ടി സ്വദേശി റോഹന്‍ ലോന.
ഗോവയില്‍ നടന്ന ഇന്ത്യന്‍ ഫാഷല്‍ ലീഗില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പാവറട്ടിയുടെ അഭിമാനതാരമാവുകയാണ് നടനും മോഡലുമായ റോഹന്‍ ലോന. മിസ്റ്റര്‍ ഇന്ത്യ ഫാഷന്‍ ഐക്കണ്‍ വിഭാഗത്തില്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് നേടിയാണ് റോഹന്റെ നേട്ടം. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എമിരേറ്റ്സ് ഫാഷന്‍ കമ്പനിയെ പ്രതിനിധീകരിച്ചാണ് റോഹന്‍ മീറ്റില്‍ പങ്കെടുത്തത്. ഗോവയില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ ഇന്ത്യയിലെ പ്രമുഖ മോഡലിങ് കമ്പനികളില്‍ നിന്നായി മുപ്പതോളം പേരാണ് പങ്കെടുത്തത്. ഫൈനിലിലെ രണ്ട് റൗണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് റോഹന്‍ നേട്ടം കൈവരിച്ചത്. സിനിമ, സീരിയല്‍, നാടകം, മോഡലിംഗ്, ഫാഷന്‍ ഷോ തുടങ്ങിയവയില്‍ മികവ് തെളിയിച്ചയാളാണ് റോഹന്‍. പൂവത്തൂര്‍ അറക്കല്‍ ലോനച്ചന് സിസിലി ദമ്പതികളുടെ മകനായ റോഹന്‍ കൊച്ചിയില്‍ കൗമുദി ചാനലിലെ അവതരാകനാണ്.