പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബ്രഹ്മകുളം കോറോട്ട് വീട്ടില്‍ 28 വയസുള്ള വിഷ്ണുവാണ് അറസ്റ്റിലായത്. പാവറട്ടിയിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനാണ്. കഴിഞ്ഞയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.