പാലയൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മഹാ വിശ്വാസ സംഗമം നടക്കും.
മാര്‍ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ1950 ആം വര്‍ഷത്തോടനുബന്ധിച്ച് പാലയൂര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മഹാ വിശ്വാസ സംഗമം സംഘടിപ്പിക്കും. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലാണ് പാലയൂരില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഇതിന് മുന്നോടിയായി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ ചെന്നൈ മൈലാപ്പൂരിലെ മാര്‍ തോമാ ശ്ലീഹായുടെ കബറിടത്തില്‍ നിന്നും ദീപശിഖയും തോമാ ശ്ലീഹാ കുത്തേറ്റു മരിച്ച മൗണ്ട് സെന്റ് തോമസില്‍ നിന്നും മണ്ണുംപാലയൂരിലേക്ക് കൊണ്ടുവരും. മൈലാപ്പൂരില്‍ ഇതിനായി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത് മദ്രാസ് – മൈലാപൂര് ബിഷപ്പ് ഡോ.ജോര്‍ജ് ആന്റണി സ്വാമിയാണ്. ജൂണ്‍ 17 ന് രാവിലെ യാത്ര തിരിക്കുന്ന സംഘം ഹൊസൂര്‍, രാമനാഥപുരം , പാലക്കാട് രൂപതകളിലെ പ്രധാന തീര്ത്ഥകേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജൂണ്‍ 19 ഞായറാഴ്ച രാവിലെ 10 മണിയോടെ പാലയൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്ത്ഥകേന്ദ്രത്തിലെത്തിച്ചേരും. ഫാദര്‍ വര്‍ഗീസ് കുത്തൂര്‍, ഫാദര്‍ മിഥുന് വടക്കേത്തല, കണ്‍വീനര്‍ പി ഐ ലാസര്‍, സെക്രട്ടറി ശ്രീ സി കെ ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് ദീപശിഖാ പ്രയാണം കടന്നുവരുന്നത്.