ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തി.
ഏനാമാക്കല്‍ റെഗുലേറ്ററിന് സമീപം യുവതിയുടെ മൃതദേഹം കണ്ടത്തി. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം താമസിക്കുന്ന ആരിവീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യ 20 വയസുള്ള നിജിഷയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 10 മണിയോടെ പ്രദേശവാസികളാണ് റെഗുലേറ്ററിന് പടിഞ്ഞാറുഭാഗത്ത് മൃതദേഹം കണ്ടത്. ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് നിജിഷ വീടുവിട്ടിറങ്ങിയത്. തുടര്‍ന്ന് പോലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഫയര്‍ ഫോഴ്സിന്റെ നേതൃത്വത്തില്‍ വീടിന് സമീപമുള്ള കിണറും വറ്റിച്ച് തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് രാവിലെ ഏനാമാക്കലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കണ്ടശങ്കടവ് കാരമുക്ക്, അന്തിക്കാട് ആശാരിവീട്ടില്‍ സുരേഷ്-രാജശ്രീ ദമ്പതികളുടെ മകളാണ് നിജിഷ. ഒരു വര്‍ഷം മുമ്പാണ് നിജിഷയും ഹരികൃഷ്ണനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പാവറട്ടി എസ്.എച്ച്.ഒ എം.കെ.രമേഷ്, എസ്.ഐ ആര്.പി സുജിത്ത്, ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര് ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്‍ിഫിക് ഓഫീസര്‍ മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.