ചരിഞ്ഞ മിനി മാസ്റ്റ് ലൈറ്റ് പുന:സ്ഥാപിച്ചു.
എളവള്ളി ഗ്രാമ പഞ്ചായത്തില്‍ മമ്മായി സെന്ററില്‍ സ്ഥാപിച്ചിരുന്ന മിനി മാസ്റ്റ് ലൈറ്റ് ചെരിഞ്ഞത് പുന:സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പ് പുതുതായി കോണ്‍ക്രീറ്റ് കാന നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ചെരിഞ്ഞത്. മഴ ശക്തമായതോടെ വെള്ളം കുത്തിയൊലിച്ച് പോസ്റ്റ് ചെരിയുകയായിരുന്നു. പഞ്ചായത്ത് ഭരണസമിതി ഇടപെട്ടതിനെ തുടര്‍ന്ന് രണ്ടു നാള്‍ക്കകം പോസ്റ്റ് പുന:സ്ഥാപിക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് കരാറുകാരനെ വിളിച്ചുവരുത്തിയായിരുന്നു പ്രവര്‍ത്തി നിര്‍വ്വഹിച്ചത്. ഇടിമിന്നല്‍ മൂലം പ്രവര്‍ത്തനരഹിതമായ ലൈറ്റുകള്‍ അടിയന്തരമായി റിപ്പയര്‍ ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് പറഞ്ഞു. ഭരണസമിതി അംഗങ്ങളായ ബിന്ദു പ്രദീപ്, കെ.ഡി.വിഷ്ണു,എന്‍.ബി.ജയ, ടി.സി. മോഹനന്, സനില്‍ കുന്നത്തുള്ളി, സീമ ഷാജു, രാജി മണികണ്ഠന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.