എം.കെ മുഹമ്മദ് ഹാജി, വിദ്യാഭ്യാസ പുരോഗതിക്ക് അക്ഷീണം പരിശ്രമിച്ച വ്യക്തിത്വം: കെ.വി അബ്ദുള്‍ഖാദര്‍
തീരദേശ മേഖലയില്‍ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച വ്യക്തിത്വമാണ് എം.കെ മുഹമ്മദ് ഹാജിയെന്ന് മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദര്‍. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളാങില് എം കെ മുഹമ്മദ് ഹാജി അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.എം മുഹമ്മദ് ഗസാലി, എന്‍.കെ സുബ്രഹ്മണ്യന്, പി.കെ രാജന്, ഓ.ജെ ഷാജന്, വി.എം കരീം, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംസാരിച്ചു.