മത്സരപരീക്ഷകളെ പേടിക്കേണ്ട. സൗജന്യ പരിശീലനമൊരുക്കി വിജയവീഥി പഠന പദ്ധതി പൂവ്വത്തൂര്‍ മേഴ്സി കോളേജില്‍.
മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് റൂട്രോണിക്സ് നടപ്പാക്കുന്ന വിജയവീഥി പഠന പദ്ധതിയുടെ പഠനകേന്ദ്രം പൂവ്വത്തൂര്‍ മേഴ്സി കോളേജില്‍ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ മേഴ്സി കോളേജ് പ്രിന്‍സിപ്പല്‍ സുനില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് കെ.ഡി.വിഷ്ണു, വാര്‍ഡ് മെമ്പര്‍ ജീന അശോകന്, പുവ്വത്തൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ വി.എന്‍.വിജയന്, വൈസ് പ്രിന്‍സിപ്പാള്‍ സജിത സന്തോഷ് എന്നിവര്‍ സംസാരിച്ചു.അഭ്യസ്തവിദ്യരായ യുവതീ യുവാക്കള്‍ക്ക് മത്സരപരീക്ഷകളില്‍ ഉന്നത വിജയം നല്കാന് പരിശീലന പരിപാടി ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്താകമാനം നടപ്പാക്കുന്ന വിജയവീഥി പദ്ധതിക്കായി പഞ്ചായത്ത് അടിസ്ഥാനത്തിലാണ് പഠന കേന്ദ്രങ്ങളുണ്ടാകുക.