പാചകവാതകത്തിന് പൊള്ളുന്ന വില; വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്.
യൂത്ത്കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പാചകവാതക വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റി വിറക് വിതരണസമരം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജകമണ്ഡലം സെക്രട്ടറി ഫദിന്‍ രാജ് ഹുസൈന് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ്കെ.ജെ ചാക്കോ മുഖ്യാതിഥിയായി, വാര്‍ഡ് അംഗം ആരിഫ ജൂഫൈര്‍ , ജ്യോതി ബാബു രാജ്, കെആര്‍.മണികണ്ഠന്, ടി.കെ.സാന്ദ്ര, ആതിര ബാബു രാജ്, അശ്വിന് ചാക്കോ, ഫായിസ് മുഹമ്മദ്, മുഹമ്മദ് ഷിറാസ്, മിഥിലാജ് നൗഷാദ് എന്നിവര്‍ സംസാരിച്ചു.