തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണം. മന്ത്രിയുടെ ഛായാചിത്രം കത്തിച്ച് ബി.ജെ.പി.
ഗുരുവായൂരിലെ തകര്‍ന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഗുരുവായൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചു. ബിജെപി ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു. ഈ വിഷയം ഉന്നയിച്ച് കൊണ്ട് കൗണ്‍സില്‍ യോഗത്തില്‍ നിന്നും ബി.ജെ.പി കൗണ്‍സിലര്‍മാരായ ശോഭ ഹരിനാരായണനും ജ്യോതി രവീന്ദ്രനാഥും വിട്ടുനിന്നിരുന്നു. ബി.ജെ.പി നേതാക്കളായ വാസുദേവന്‍, പ്രബീഷ് തിരുവെങ്കിടം, ബാബു തൊഴിയൂര്‍, മോഹനന് ഈച്ചിത്തറ, ജ്യോതി രവീന്ദ്രനാഥ്, ജിതിന് കാവീട്, പ്രസന്നന് വലിയ പറമ്പില്‍, പി.സി സുരേഷ്, മണികണ്ഠന് ഗുരുവായൂര്‍, ഹക്കീം പൂക്കോട്, ജിജുമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.