മഴ കനത്തതോടെ ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു. 32ല്‍ നാല് ഷട്ടറുകളാണ് തുറന്നത്.
മഴ കനത്തതിനെ തുടര്‍ന്ന് ഇടിയഞ്ചിറ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു. 32 ഷട്ടറുകളുള്ള റെഗുലേറ്ററിന്റെ നാല് ഷട്ടറുകളാണ് ആദ്യഘട്ടത്തില്‍ തുറന്നത്. താഴ്ന്ന ഭാഗങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്. ഇനിയും മഴ ശക്തമായാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഷട്ടര്‍ തുറന്നതോടെ നിരവധി ആളുകളാണ് മീന്‍പിടിക്കാനായി ഈ ഭാഗത്ത് എത്തുന്നത്. ഷട്ടര്‍ തുറക്കുന്നതിന് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന അധ്വാനം വേണ്ടിവരുന്നതിന് ശാശ്വത പരിഹാരം എന്ന ആവശ്യം ഇപ്പോഴും നടപ്പിലായിട്ടില്ല.