വള എഴുന്നള്ളിപ്പിനിടെ കോണ്‍ഗ്രസ്സ് നേതാവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം.
പാവറട്ടി എട്ടാംമിട തിരുന്നാളിനോടനുബന്ധിച്ച് വള എഴുന്നള്ളിപ്പിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ സെന്റ് ജോസഫ് സമുദായം പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ കെ.എഫ് ലാന്സന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി അധ്യക്ഷത വഹിച്ചു. ജിന്റോ തേറാട്ടില്‍, ടി.എസ്. ശിവരാമന്, സി.എ. പീറ്റര്‍, രവീന്ദ്രന് കാക്കനാട്ട്, കെ.വി. ബാബു, സിജന് കൂത്തൂര്‍ എന്നിവര്‍ സംസാരിച്ചു.