പെരുവല്ലൂര്‍ നന്ദനം ബാലഗോകുലം ഗോകുല വാര്‍ഷികാഘോഷം സംഘടിപ്പിച്ചു.
പെരുവല്ലൂര്‍ നന്ദനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോകുല വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം ടി.ജി പ്രവീണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗോകുല രക്ഷാധികാരി സൗമ്യ സുധീര്‍ അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ.സജീഷ് കുറുവത്ത് മയില്‍പ്പീലി മാസികയുടെ ഗോകുലതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹിന്ദു ഐക്യവേദി ചാവക്കാട് താലൂക്ക് സഹസംഘടന സെക്രട്ടറി പി.കെ മോഹന്‍ദാസ്, ബാലഗോകുലം തൃശ്ശിവപേരൂര്‍ മേഖല കാര്യദര്‍ശ്ശി പി.ജി ഷമ്മി എന്നിവര്‍ സംസാരിച്ചു. ഗോകുല സമിതി അദ്ധ്യക്ഷയായി ആദിഭദ്രയേയും കാര്യദര്ശ്ശിയായി ആര്യനന്ദയേയും തിരഞ്ഞെടുത്തു. ഗോകുല പ്രവര്‍ത്തക സമിതി രക്ഷാധികാരിയായി സൗമ്യ അനിലിനേയും സഹ രക്ഷാധികാരിയായി തനൂജ സന്ദീപിനേയും തിരഞ്ഞെടുത്തു. ആര്‍ഷ മണികണ്ഠന്, മാധവ് മുരളി, നിയ തുടങ്ങിയവര്‍ നേതൃത്വം നല്കി.