പാടൂര്‍ കൃഷികൂട്ടായ്മ ഒരുക്കിയ പ്രദര്‍ശന തോട്ടത്തിലെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു.
മുഖ്യമന്ത്രിയുടെ 100ദിന പരിപാടിയുടെ ഭാഗമായി പാടൂര്‍ കൃഷികൂട്ടായ്മ ഒരുക്കിയ പ്രദര്‍ശന തോട്ടത്തിലെ രണ്ടാംഘട്ടം വിളവെടുപ്പ് നടന്നു. പാടൂര്‍ സെന്റെറിന് സമീപം കൃഷി ചെയ്ത വരയന്‍ തണ്ണിമത്തന്, കിരണ്‍ തണ്ണിമത്തന് എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. ഷംസുദ്ദീന് മരക്കാരുടെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ വരുന്ന സ്ഥലത്താണ് കൃഷി നടക്കുന്നത്. പി.വി.അലി, പീറ്റര്‍ പാടൂര്‍, ഒ.ടി ജബ്ബാര്‍, സലീം കാലടിയില്‍, ഒ ടി ഫൈസല്‍ എന്നിവര്‍ നേത്വത്വം നലകി. 100 കിലോ തണ്ണിമത്തന് വിളവെടുപ്പ് നടത്തി. ഇതിനുപുറമേ ചീര, കപ്പ, മത്തന്‍, പൊട്ടുവെള്ളരി, നിലക്കടല, വാഴ, തക്കാളി, പച്ചമുളക് എന്നിവ അടങ്ങുന്ന പത്തോളം ഇനങ്ങളാണ് കൃഷിചെയ്യുന്നത്.