പറപ്പൂര് സെന്റ്ജോണ്‍സ് പള്ളിയിലെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രം
പറപ്പൂര് സെന്റ് ജോണ്‍സ് ഫൊറോന പള്ളിയിലെ തിരുനാള്‍ ആഘോഷം ഭക്തിസാന്ദ്രമായി. തിരുന്നാള്‍ ദിനത്തില്‍ നടന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ.ആന്‍ജോ പൊറത്തൂര്‍ മുഖ്യ കാര്‍മ്മികനായി. ത്യശ്ശൂര് അതിരൂപത ചാന്‍സലര്‍ ഫാ ഡൊമിനിക് തലക്കോടന്‍ തിരുനാള്‍ സന്ദേശം നല്കി. വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തി സാന്ദ്രമായി. തിങ്കളാഴ്ച കാലത്ത് 6 മണിക്ക് ഇടവകയിലെ പരേതര്‍ക്കു വേണ്ടിയുള്ള പ്രത്യക തിരുകര്‍മ്മങ്ങള്‍ നടക്കും. വൈകിട്ട് 6 മണിക്ക് ഇടവക ദിനം ആഘോഷിക്കും.