സിപിഎം ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.
സിപിഎം ഒരുമനയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. ഒറ്റത്തെങ്ങ് സെന്ററില്‍ സജ്ജമാക്കിയ ഓഫീസ് സിപിഎം ഏരിയ സെക്രട്ടറി ടി.ടി.ശിവദാസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.പി.എം.ഏരിയ കമ്മിറ്റി അംഗം കെ.എ.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.വി. രവീന്ദ്രന്, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എച്ച്. കയ്യുമ്മു,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈനി ഷാജി, സി. പി.എം.ലോക്കല്‍ സെക്രട്ടറി ജോഷി ഫ്രാന്‍സിസ്, ജാബിര്‍ കബീര്‍, എം.കെ. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.