റഷീദ് കെ മുഹമ്മദിന്റെ നോവല്‍ ‘ഒറ്റക്കൊരാളി’ന്റെ കവര്‍ചിത്രം പ്രകാശനം ചെയ്തു
സാഹിത്യകാരന്മാര് തിരുത്തല്‍ ശക്തികളാവണമെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ രാധാകൃഷ്ണന് കാക്കശ്ശേരി. റഷീദ് കെ മുഹമ്മദിന്റെ 'ഒറ്റക്കൊരാള്‍' നോവലിന്റെ കവര്‍ചിത്രം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവര്‍ചിത്രം ചിത്രകാരനും എഴുത്തുകാരനുമായ ആര്‍ട്ടിസ്റ്റ് ഗായത്രിക്ക് നല്‍കികൊണ്ട് പ്രകാശനം നിര്‍വഹിച്ചു. റഷീദ് പാവറട്ടി എന്ന പേരില്‍ നിരവധി റേഡിയോ നാടകങ്ങള്‍ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ളയാളാണ് റഷീദ്. ദൂരദര്ശന് പരിപാടികളിലും പ്രൊഫഷണല്‍ നാടകം, സിനിമ, കഥ, കവിത, ഗാനരചന തുടങ്ങിയവയിലും തന്റെ കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്. ഭാഷയുടെ തീഷ്ണമായ സൗന്ദര്യത്തോടെയുള്ള വേറിട്ട ആഖ്യാനശൈലി റഷീദിന്റെ രചനകളിലെല്ലാം പ്രകടമാണ്. പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ യോഗത്തില്‍ അധ്യക്ഷയായി. നിരൂപകനും എഴുത്തുകാരനുമായ പ്രസാദ് കാക്കാശ്ശേരി, ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് മുഹമ്മദ് ഗസ്സാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ.ജെ ഷാജന്, ബാലസാഹിത്ത്യകാരന് റാഫി നീലങ്കാവില്‍, പ്രഭാഷകനും കൗണ്‍സിലറുമായ സുലൈമാന്‍ അസ്ഹരി, ബാബു ആന്റണി, അബ്ദുട്ടി കൈതമുക്ക് , പി കെ മുസ്തഫ, സുവര്‍ദ്ധന്‍ ഗുരുക്കള്‍, സിദ്ധിക്ക് കൈതമുക്ക് എന്നിവര്‍ സംസാരിച്ചു. ഗ്രീന്‍ ബുക്സ് വിപണിയില്‍ എത്തിക്കുന്ന നോവലിന് അവതാരിക എഴുതിയത് പി സുരേന്ദ്രനാണ്. ചിത്രകാരനും സംവിധായകനുമായ അമ്പിളിയാണ് മുഖചിത്രം തയ്യാറാക്കിയത്.