തോളൂര്‍ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില് വിതരണം നടന്നു.
തോളൂര്‍ പഞ്ചായത്ത് ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നടപ്പാക്കുന്ന വയോജനങ്ങള്‍ക്ക് കട്ടില് വിതരണം ജില്ലാപഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടല്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ വിഭാഗത്തില്‍ 210 കട്ടിലുകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പോള്‍സണ്‍ അധ്യക്ഷനായി. വരും വര്‍ഷങ്ങളിലും കൂടുതല്‍ കട്ടിലുകള്‍ വയോജനങ്ങള്‍ക്ക് നല്കുവാന് ത്രിതല പഞ്ചായത്തു സംവിധാനത്തില്‍ ഫണ്ട് വകയിരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് ആനി ജോസ് മുഖ്യാഥിതി ആയിരുന്നു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഗീത പദ്ധതി വിശദികരണം നടത്തി. പത്ത് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിക്ക് 4000 രൂപയിലധികം വരുന്ന കട്ടിലാണ് സൗജന്യമായി 210 വയോധികര്‍ക്ക് വിതരണം ചെയ്തത്. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ഷീന വില്‍സണ്‍, സരസമ്മ സുബ്രമണ്യന്‍, ഷീന തോമസ്, ഷൈലജ ബാബു, വി.കെ. രഘുനാഥന്, ലില്ലി ജോസ്, സുധ ചന്ദ്രന്, എ.പി. പ്രജീഷ്, വി.പി. അരവിന്ദാക്ഷന് എന്നിവര്‍ സംസാരിച്ചു.