ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന് 25.36 കോടിയുടെ ബജറ്റ്. കുടിവെള്ളത്തിന് 1.27 കോടി.
ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിന് 25.36 കോടിയുടെ ബജറ്റ്. 25.36 കോടി വരവും 24.39 കോടി ചെലവും 96.74 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡണ്ട് ബി.കെ. സുദര്ശനന് അവതരിപ്പിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് 1.27 കോടി മാറ്റിവച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിന് ഒരു കോടിയാണ് ബജറ്റ് വിഹിതം. ഖരമാലിന്യം, ശുചിത്വം എന്നിവയ്ക്ക് 36 ലക്ഷം രൂപ വകയിരുത്തി. കളിസ്ഥലം നിര്‍മ്മിക്കുന്നതിന് 30 ലക്ഷം രൂപ ബജറ്റിലുണ്ട്.് പട്ടികജാതി ക്ഷേമം, ആരോഗ്യം, വനിത, ശിശു വികസനം എന്നീ മേഖലകള്‍ക്കും ബജറ്റില്‍ പ്രത്യേക പദ്ധതികളുണ്ട്. റോഡ് വികസനത്തിന് 90 ലക്ഷം രൂപയാണ് നീക്കി വെച്ചിട്ടുള്ളത്. ടൂറിസത്തിനായി 50 ലക്ഷം രൂപയും യുവജന ക്ഷേമത്തിനായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ബജറ്റ് യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സുശീല സോമന് അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സുരേഷ്്, സതീഷ് പനക്കല്‍, അനിത മുരുകേശ്, പ്രീത, ഷീന ദിലീപ്കുമാര്, സുമയ്യ സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.