പരോളില്‍ കഴിയവേ പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവെച്ച പ്രതിയെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു.
പരോളില്‍ കഴിയവേ സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ സന്ദേശങ്ങളിട്ട പ്രതിയെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പ്രവര്ത്തകന് ശിഹാബ് വധക്കേസിലെ ഒന്നാം പ്രതി പൂവത്തൂര്‍ പാട്ടാളി വീട്ടില്‍ നവീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോവിഡുമായി ബന്ധപ്പെട്ട് അനുവദിച്ച സ്പെഷല്‍ പരോളിലാണ് നവീന്‍ പുറത്തിറങ്ങിയത്. പരോളിലിറങ്ങി പൊതു ജനജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനമായ ‘പോസ്റ്ററുകള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ പാവറട്ടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളുടെ മൊബെല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കുകയും, പരോള്‍ പിന്‍വലിക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് അയക്കുകയും ചെയതതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ജയില്‍ അധികൃതര്‍ പരോള്‍ റദ്ദാക്കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ ജയിലില്‍ ഹാജരാക്കി.