കുന്ദംകുളത്തിന്റെ സ്വന്തം കേരള വസ്ത്രാലയത്തില്‍ നവീകരിച്ച വെഡ്ഡിങ് സെക്ഷന്‍.
പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി ജനമനസുകളില്‍ സ്ഥാനമുറപ്പിച്ച കുന്ദംകുളത്തിന്റെ സ്വന്തം കേരള വസ്ത്രാലയം സ്ഥാപനചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് കൂടി നടത്തുന്നു. ആധുനിക രീതിയില്‍ നവീകരിച്ച വെഡ്ഡിങ് സെക്ഷന്‍ പ്രവര്‍ത്തനം തുടങ്ങി. അതിമനോഹരമായ പട്ടുസാരികളും ലാച്ചകളും ഉത്പാദനകേന്ദ്രങ്ങളില്‍ നിന്ന് നേരിട്ടെത്തിച്ച് പരമാവധി കുറഞ്ഞ വിലക്ക് ഉപഭോക്താക്കള്‍ക്ക് നല്കാനാവുന്നു എന്നതാണ് കേരള വസ്ത്രാലയത്തെ എന്നും വേറിട്ടു നിര്‍ത്തുന്നത്. ഇപ്പോള്‍ ആധുനിക രീതിയില്‍ നവീകരിച്ച വെഡ്ഡിങ് സെക്ഷന്‍ കേരളവസ്ത്രാലയത്തിലെ ചരിത്രത്തിലെ ഒരു പൊന്‍തൂവല്‍ തന്നെയാണ്. സിനിമാ താരം വിദ്യ വിജയകുമാറാണ് നവീകരിച്ച വെഡിങ് സെക്ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാഞ്ചിപുരം പട്ടുസാരികളുടേയും ലഹങ്കളുടേയും മറ്റ് വിവാഹ വസ്ത്രങ്ങളുടേയും മറ്റെങ്ങും കാണാനാവാത്ത വൈവിധ്യം കേരള വസ്ത്രാലയത്തില്‍ നിങ്ങള്‍ക്ക് കാണാനാകും. ഓരോ വിവാഹവും സ്വപ്നങ്ങളേക്കാള് മനോഹരമാക്കാനുള്ളതെല്ലാം പുതിയ വെഡിങ് സെക്ഷനില്‍ ഒരുക്കിയിട്ടുണ്ടെന്ന് കേരള വസ്ത്രാലയം ഉടമ റെജി ചെറവത്തൂര്‍ പറഞ്ഞു. കഴിഞ്ഞ 89 വര്‍ഷത്തെ മഹത്തായ പാരമ്പര്യത്തിന്റെ അടിത്തറയില്‍ കൂടുതതല്‍ സെലക്ഷനും വമ്പിച്ച കളക്ഷനുമായി പുത്തന്‍ ഉണര്‍വോടെ കേരള വസ്ത്രാലയം വസ്ത്രവിപണരംഗത്ത് ഇന്നും വേറിട്ടു നിര്‍ക്കുകയാണ്. വിവാഹ വസ്ത്രങ്ങള്‍ക്ക് മാത്രമല്ല എല്ലാതരം വസ്ത്രങ്ങള്‍ക്കും എന്നും എപ്പോഴും ജനമനസുകളില്‍ സ്ഥാനം കേരള വസ്ത്രാലയത്തിന് തന്നെയാണ്.