പ്രസിദ്ധമായ ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി പൂരം വ്യാഴാഴ്ച. അണിനിരക്കുന്നത് 27 ഗജവീരന്മാര്.
പ്രസിദ്ധമായ ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി പൂരം വ്യാഴാഴ്ച ആഘോഷിക്കും. കൂട്ടിയെഴുന്നള്ളിപ്പിന് വിവിധ ദേശങ്ങളില്‍ നിന്നായി 27 ആനകള്‍ ക്ഷേത്രാങ്കണത്തില്‍ അണിനിരക്കും. ഉത്സവദിവസം പുലര്‍ച്ചെ 4.30ന് ക്ഷേത്രത്തില്‍ പള്ളിയുണര്‍ത്തല്‍, കണികാണിക്കല്‍, അഭിഷേകം, ഗണപതി ഹോമം എന്നിവയുണ്ടാകും. തുടര്‍ന്ന് ശ്രീലകത്ത് എഴുന്നള്ളിപ്പ്, അഭിഷേകം, മലര്‍നിവേദ്യം, പഞ്ചവിംശതി, കലശപൂജ, കലാശാഭിഷേകം, പന്തീരടിപൂജ, ശീവേലി എന്നിവ നടക്കും. വിശേഷാല്‍ പൂജകള്‍ക്ക് തന്ത്രി നാരായണന്‍കുട്ടി മുഖ്യകാര്‍മികനാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ പകല്‍പ്പൂരം എഴുന്നള്ളിക്കും. കൂട്ടിയെഴുന്നള്ളിപ്പിന് വിവിധ ദേശങ്ങളില്‍ നിന്നായി 27 ആനകള്‍ അണിനിരക്കും. ദീപാരാധനക്ക് ശേഷം അത്താഴപൂജ, തായമ്പക, ഗുരുതിതര്‍പ്പണം എന്നിവ നടക്കും. പുലര്‍ച്ചെ നാലിനും എഴുന്നള്ളിപ്പുണ്ടാകും. വെള്ളിയാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. മാര്‍ച്ച് 17നാണ് നടതുറക്കല്‍.