‘എന്റെ വീട്ടിലും കൃഷിത്തോട്ടം’ പദ്ധതി വാണി വിലാസം സ്കൂളില്‍ തുടങ്ങി.
ഭാരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി മുല്ലശ്ശേരി ലോക്കല്‍ അസോസിയേഷനിലെ വാണി വിലാസം യു.പി. സ്കൂളില്‍ പച്ചക്കറിത്തോട്ടം ആരംഭിച്ചു. പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് എ. ടി. മജീദ് ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈനില്‍ നടന്ന പരിപാടിക്ക് എ.ഇ.ഒ. കെ.ആര്.രവീന്ദ്രന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബിനോയ്.ടി.മോഹന്‍ വിഷന്‍ 2021-26ന്റെ പദ്ധതി വിശദികരണം നടത്തി. കൃഷി ഓഫീസര്‍ ജേക്കബ് ഷെമോണ് മുഖ്യപ്രഭാഷണം നടത്തി. ‘എന്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജോയിന്റ് സെക്രട്ടറി ചിത്ര വിശദികരിച്ചു.