പത്മ പുരസ്കാരത്തിന് അര്‍ഹനായ ഉണ്ണിഗുരുക്കളെ ചാവക്കാട് നഗരസഭ ആദരിച്ചു.
പത്മശ്രീ പുരസ്കാരത്തിന് അര്‍ഹനായ വല്ലഭട്ട കളരിസംഘം ഗുരുക്കള്‍ ശങ്കര നാരായണമേനോനെ ചാവക്കാട് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് ഗുരുക്കളെ പൊന്നാട അണിയിച്ച് ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചെയര്മാന് കെ.കെ മുബാറക്ക്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ബുഷ്റ ലത്തീഫ്, പ്രസന്ന രണദിവെ, അഡ്വ.മുഹമ്മദ് അന്‍വര്‍, കൗണ്‍സിലര്‍മാരായ എം.ആര് രാധാകൃഷ്ണന്, ഉമ്മു, എം.ബി.രാജലക്ഷ്മി, കെ.വി.ഷാനവാസ് എന്നിവര്‍ നേതൃത്വം നല്കി.