വെങ്കിടങ്ങ് അടാട്ട് പാലം അപകടാവസ്ഥയില്‍.
നിത്യവും നൂറ്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന വെങ്കിടങ്ങ് അടാട്ട് പാലം അപകടാവസ്ഥയില്‍. കണ്ണോത്ത്-പുല്ല റോഡില്‍ 51-ാം തറക്ക് സമീപം കടേല കോളില്‍ നിന്ന് പായിപ്പടവിലേക്ക് കടക്കുന്ന പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. പാലത്തിന്റെ ഒരു ഭാഗത്തേ കൈവരി വര്‍ഷങ്ങള്‍ക്ക് മുമ്പേ വാഹനം ഇടിച്ച് തകര്‍ന്ന് വീണിരുന്നു. മറുഭാഗത്തെ കൈവരിയും കാലപ്പഴക്കം മൂലം എത് നിമിഷവും തകര്‍ന്ന് വീഴാവുന്ന നിലയിലാണ്. നൂറ് കണക്കിന് വാഹനങ്ങളാണ് ഈ പാലം കടന്ന് അമല-തൃശൂര്‍ ഭാഗത്തേക്ക് യാത്രചെയ്യുന്നത്. കൊയത്ത് കാലത്ത് നെല്ലും വൈക്കോലും കൃഷി ഉപകരണങ്ങളുമായി പോകുന്ന വലിയ വാഹനങ്ങള്‍ക്കും ഇതുവഴി വേണം കടന്നുപോകാന്‍. പാലത്തിന്റെ ബലവും ദിനംപ്രതി ക്ഷയിച്ചു വരികയാണ്. പാലത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് പുതുക്കി പണിയാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് കര്‍ഷകരും യാത്രക്കാരും ആവശ്യപ്പെട്ടു.