ക്ഷീരകര്‍ഷകരോടുള്ള ചിറ്റമ്മനയം അവസാനിപ്പിക്കുക: ക്ഷീരോത്പാദക സഹകരണസംഘം.
ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കണമെന്ന് പാവറട്ടി ക്ഷീരോത്പാദക സഹകരണസംഘം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പാല്‍വില വര്ധിപ്പിക്കുക്ക, പാല്‍സബ്സിഡി വര്‍ധിപ്പിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മന്ത്രിക്ക് പരാതി നല്കുവാന് തിരുമാനിച്ചു. സംഘം പ്രസിഡന്റ് എ.എല്‍.ആന്റണി ഉദ്ഘാടനം ചെയ്തു. ടി.ബി.സരസന് അധ്യക്ഷത വഹിച്ചു. വി.കെ.ജോസസ്, ഷണ്മുഖന് തളിയില്‍, ഡേവിസ് പുത്തൂര്‍, റോസിലി ജോസ്, പി.എം.ജോസഫ്, വി.എസ്.ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു.