ചന്ദ്രന് അമ്പാടി, ജാതിമത രാഷ്ട്രീയങ്ങള്‍ക്കപ്പുറം മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിത്വം. അനുസ്മരണം നടത്തി.
ജാതിമത രാഷ്ട്രീയങ്ങള്‍ക്കപ്പുറം മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ച മഹത്വ്യക്തിത്വമാണ് ചന്ദ്രന് അമ്പാടിയെന്ന് പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ പറഞ്ഞു. പാവറട്ടി പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ ചന്ദ്രന് അമ്പാടി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. പാവറട്ടിയില്‍ നടന്ന അനുസ്മരണയോഗത്തില്‍ സംഘാടക സമിതി ജോയിന്‍ കണ്‍വീനര്‍ എന്‍.ജെ ലിയോ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മന്‍, ഡി.സി.സി സെക്രട്ടറി വിജയ്ഹരി എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം വി.എം മുഹമ്മദ് ഗസാലി, സിപിഎം മണലൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.പി ആലി, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സെബി വടക്കൂട്ട്, എ.വി മുഹമ്മദുണ്ണി, എ.കെ ശിഹാബ്, എ.ജെ വര്‍ഗീസ്, കെ.സി കാദര്മോന് എന്നിവര്‍ സംസാരിച്ചു.