കോവിഡ് വ്യാപനം തടയാന്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളെ സജീവമാക്കാന്‍ വെങ്കിടങ്ങ് പഞ്ചായത്ത്.
കോവിഡ് വ്യാപനം തടയാന്‍ വെങ്കിടങ്ങ് പഞ്ചായത്തിലെ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ സജീവമാക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം. ജില്ലാ കലക്ടര്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ജാഗ്രത സമിതകള്‍ വിലയിരുത്തും. ഉത്സവങ്ങളും മറ്റ് മതപരമായ പരിപാടികളും ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ആരാധനാലയങ്ങളുടെ പ്രതിനിധിതികള്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദനി വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാവറട്ടി എസ്.ഐ തുളസീദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയജ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് എ.ടി.അബ്ദുള്‍ മജീദ്, കെ.സി.ജോസഫ്, പഞ്ചായത്ത് സെക്രട്ടറി സി.എസ്.മിനി എന്നിവര്‍ സംസാരിച്ചു.