എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീടുകയറി ആക്രമണം; എസ്.ഡി.പി.ഐ പ്രതിഷേധപ്രകടനം നടത്തി.
എസ്.ഡി.പി.ഐ പ്രവര്ത്തകന് സുല്‍ത്താന്റെ വീട്ടില്‍ കയറി സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമം നടത്തിയെന്നാരോപിച്ച് എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. തൊട്ടാപ്പ് ഫോക്കസ് സ്ക്കൂള് പരിസരത്ത്നിന്നും ആരംഭിച്ച പ്രകടനം മരക്കമ്പനി സെന്ററില്‍ സമാപിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സെക്കീര്‍ ഹുസൈന്, വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍, ട്രഷറര്‍ ഹിഷാം, തൊട്ടാപ്പ് ബ്രാഞ്ച് പ്രസിഡന്റ് അയ്യൂബ്, സെക്രട്ടറി ഗഫൂര്‍, കബീര്‍ കോളനിപ്പടി, ഷെഫീദ് ബ്ലാങ്ങാട്, ബുഷൈര്‍, താഹാ എന്നിവര്‍ നേതൃത്വം നല്കി.