കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റിയ ഗുണഭോക്താക്കള്‍ക്ക് തെങ്ങിന് തൈകള്‍ നല്കി.
വെങ്കിടങ്ങ് പഞ്ചായത്തില്‍ കേടുവന്ന തെങ്ങുകള്‍ മുറിച്ചുമാറ്റിയ ഗുണഭോക്താക്കള്‍ക്ക് തെങ്ങിന് തൈകള്‍ വിതരണം ചെയ്തു. തെങ്ങ് മുറിച്ചുമാറ്റാനായി ചിലവായ ആയിരം രൂപയും 75 ശതമാനം സബ്സിഡി നിരക്കില്‍ തെങ്ങിന് തൈകളുമാണ് വിതരണം ചെയ്തത്. ഡി ഇന്റു ടി ഇനത്തില്‍ പെട്ട മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന നാല് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരമുള്ള തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ എ.ടി.അബ്ദുള്‍ മജീദ്, കെ.സി.ജോസഫ്, പഞ്ചായത്തംഗങ്ങളായ കെ.വി.ഓമന, സോമന് വെണ്ണേങ്കോട്ട് കൃഷി ഓഫീസര്‍ ജേക്കബ് ഷേമോന് എന്നിവര്‍ പങ്കെടുത്തു.