ജെന്റര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വേണം: എസ്.എഫ്.ഐ.
ജെന്റര്‍ ന്യൂട്രാലിറ്റി യൂണിഫോമുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൊണ്ടു വരണമെന്ന് എസ്.എഫ്.ഐ മണലൂര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ബ്രഹ്മകുളത്ത് നടന്ന സമ്മേളനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിന്‍ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.യു സരിത അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി സി.എസ് സംഗീത്, സി.കെ വിജയന്, പി.എ.രമേശന് സംഘാടക സമിതി ചെയര്മാന് പിജി സുബി ദാസ്, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ബി അമല്‍, കെ.എസ് ആകാശ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ബിനേഷ് സ്മാരക ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ തെരെഞ്ഞെടുത്തവര്ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. പി.എം. ശ്രേയസിനെ പ്രസിഡന്റായും കെ ശ്രീലാല്‍ സെക്രട്ടറിയായും തെരെഞ്ഞെടുത്തു.