മിനി ഗള്‍ഫില്‍ ഒരുങ്ങുന്നു അന്താരാഷ്ട്ര ബിസിനസ് സംരംഭം; RMK വിഷര്‍ ഇന്റര്‍നാഷണല്‍ LLP ലോഞ്ച് ചെയ്തു
തീരദേശത്തെ വിപുലമായ ബിസിനസ് സംരംഭത്തിന്് തുടക്കം കുറിച്ച് ചാവക്കാട് കെ.കെ മാള്‍ വിപുലീകരണത്തിന് തുടക്കമായി. മിനി ഗള്‍ഫിന്റെ വാണിജ്യ ഭൂപടത്തിലേക്ക് ഒരു അന്താരാഷ്ട്ര ബിസിനസ് സംരംഭവുമായാണ് ആര്.എം.കെ വിഷര്‍ ഇന്റര്‍ നാഷണല്‍ എല്‍ എല്‍ പി കടന്നു വന്നിട്ടുള്ളത്. ചാവക്കാട് വ്യാപാരി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ ആര് എം കെ വിഷര്‍ ഇന്റര്‍നാഷണല്‍ എല്‍ എല്‍ പി യുടെ ലോഞ്ചിംഗ് നിര്‍വഹിച്ചു. നഗരസഭ ചെയര്പേഴ്സന് ഷീജ പ്രശാന്ത്, പ്രതിപക്ഷ നേതാവ് കെ.വി. സത്താര്‍, വ്യാപാരി വ്യവസായി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ്, കൗണ്‍സിലര്‍ കെ.വി. ഷാനവാസ്, ബിസിനസ് പ്രമുഖര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, പൗരപ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്രാന്റഡ്, സെമി ബ്രാന്റഡ് ഷോപ്പുകള്‍, എഡ്യൂമാര്‍ട്ട്, ഫുഡ് കോര്‍ട്ട്, ബ്യൂട്ടി പാര്‍ലറുകള്‍, കിഡ്സ് ഗെയിം സോണ്‍ തുടങ്ങിയവ കെ.കെ. മാളില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവിലെ സൂപ്പര്‍ മാര്‍ക്കറ്റ് നവീകരിച്ച് ഹൈപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുമെന്ന് എംഡി കെ.കെ മുജീബ് റഹ്മാന് പറഞ്ഞു. വിശാലമായ കാര്‍ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തും. പത്തിലധികം ഫ്രാഞ്ചൈസികളാണ് കമ്പനി ഉദ്ദേശിച്ചിട്ടുള്ളത്. ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ശേഖരിച്ച് ആശ്വാസകരമായ വിലയില്‍ ജനങ്ങള്‍ക്ക് നല്‍കാനാവുമെന്നും എം.ഡി പറഞ്ഞു. എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഫ്രീ ഹോം ഡെലിവറിയും ഏര്‍പ്പെടുത്തും. ലാഭ വിഹിതത്തിലെ നിശ്ചിത ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിന്റെ ബിസിനസ് പാര്യമ്പര്യവുമായാണ് കെകെ മാള്‍ കൂടുതല്‍ ശ്രദ്ധേയമായ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുള്ളത്. 1991ല്‍ കുവൈറ്റിലാണ് ബിസിനസ് രംഗത്തേക്കു കടന്നുവന്നത്. പിന്നീട് ഇന്ത്യയിലും, ചൈനയിലും കാലുറപ്പിച്ചു. 1999 ല്‍ തൃശൂര്‍ ജില്ലയില്‍ വസ്ത്ര വ്യാപരത്തിലും 2010 ല്‍ സൂപ്പര്‍മാര്‍ക്കറ്റ് രംഗത്തും പ്രവേശിച്ചു.