പീച്ച് ട്രീ ഷോപ്പിങ് മെഗാ ഫെസ്റ്റിവല്‍ സമാപിച്ചു. ഭാഗ്യശാലികള്‍ക്ക് പുതുവത്സര സമ്മാനം നല്കി.
ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ചിറ്റാട്ടുകര പീച്ച് ട്രീ ലേഡീസ് ഫാഷന്‍ ഹബ്ബില്‍ നടന്ന ഷോപ്പിങ് മെഗാ ഫെസ്റ്റിവല്‍ സമാപിച്ചു. ലക്കിഡ്രോ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മൂന്ന് ഭാഗ്യശാലികള്‍ക്ക് പുതുവത്സര സമ്മാനവും നല്കി. കൂപ്പണ്‍ നമ്പര്‍ 1494നുടമായായ ബ്രഹ്മംകുളം സ്വദേശി ജെസ്മോന് ആണ് ഒന്നാം സമ്മാനമായ മിക്സര്‍ ഗ്രൈന്റര്‍ ലഭിച്ചത്. കൂപ്പണ്‍ നമ്പര്‍ 920ത്തിലൂടെ ബ്രഹ്മംകുളം സ്വദേശിയ അമിത്ത് രണ്ടാസമ്മാനമായ പെഡസ്റ്റല്‍ ഫാന്‍ സ്വന്തമാക്കി. കൂപ്പണ്‍ നമ്പര്‍ 470ലൂടെ തിരുവെങ്കിടം സ്വദേശി സാനിയ ബാബുവാണ് മൂന്നാം സമ്മാനത്തിന് അര്‍ഹയായത്. 5 ലിറ്ററിന്റെ പ്രഷര്‍കുക്കറാണ് സമ്മാനം. ലക്കി ഡ്രോ വിജയികള്‍ പീച്ച് ട്രീയിലെത്തി സമ്മാനങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, ഡയറക്ടര്‍മാരായ ലിജോ ലാസര്‍, ലിമി എന്നിവര്‍ നറുക്കെടുപ്പിന് സന്നിഹിതരായിരുന്നു. (ഹോള്‍ഡ്) ചുരുങ്ങിയ കാലത്തിനുള്ളില്‍ വൈവിധ്യമാര്‍ന്ന ഫാഷന്‍ തുണിത്തരങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലെത്തിച്ച് ജനകീയമായ സ്ഥാപനമാണ് പീച്ച് ട്രീ. ചിറ്റാട്ടുകര പോള്‍ മാസ്റ്റര്‍ പടിയില്‍ നന്ദനം ആര്ക്കെയ്ഡിലാണ് ലേഡീസ് ഉത്പന്നങ്ങളുടെ വന്ശേകരമൊരുക്കി സ്ഥാപനം വിജയകരമായി പ്രവര്‍ത്തനം തുടരുന്നത്.