മുല്ലശ്ശേരിയില് അക്കാഡിയ തുറന്നു; ഇനി ഷോപ്പിങ്മേളം.
ഷോപ്പിങ് ഉത്സവമാക്കാന്‍ അക്കാഡിയ ഗ്രൂപ്പിന്റെ പുതുവര്‍ഷസമ്മാനമായ അക്കാഡിയ ഹൈപ്പര്‍മാര്‍ട്ട് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. മുല്ലശ്ശേരി സെന്ററില്‍ വിശാലമായ അക്കാഡിയ ബിള്ഡിങ്ങിലാണ് എല്ലാവിധ സാധനങ്ങളുമൊരുക്കി പ്രദേശത്തെ ഏറ്റവും വലിയ ഹൈപ്പര്മാര്ട്ട്് പ്രവര്‍ത്തനം തുടങ്ങുന്നത്. അക്കാര്‍ഡിയ ഹൈപ്പര്‍മാര്‍ട്ടിന്റെ നാലാമത് ഷോറൂമാണ് മുല്ലശ്ശേരിയില് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. അക്കാഡിയ ഗ്രൂപ്പ് പാര്‍ട്ടനര്‍മാരുടെ മാതാക്കളായ ഫാത്തിമ, ജമീല എന്നിവര്‍ ചേര്‍ന്ന് സ്ഥാപനം ഉദ്ഘാടനം ചെയ്തു. സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുകര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. (ഹോള്‍ഡ്) പാര്‍ക്കിങ് സൗകര്യത്തോടെ മുപ്പതിനായിരം സ്ക്വയര്‍ഫീറ്റിന്റെ വിശാലതയാണ് ഉപഭോക്താക്കള്‍ക്കായി അക്കാഡിയ തുറന്നു നല്‍കുന്നത്. ഷോപ്പിങ് വ്യത്യസ്ഥമായ അനുഭൂതിയാക്കിമാറ്റാന് ആകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യോപയോഗസാധനങ്ങള്‍ മുതല്‍ ഗൃഹോപകരണങ്ങള്‍ വരെയുള്ള ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളുമുണ്ട്. മുല്ലശ്ശേരിക്ക് പുറമേ തൃപ്രയാര്‍, കേച്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് അക്കാഡിയക്ക് ഷോറൂമുകളുള്ളത്. ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം എല്ലാ ഞായറാഴ്ചകളിലും തുറന്നുപ്രവര്‍ത്തിക്കും.