പറപ്പൂര് ആക്ട്സിനെ എന്‍.എസ്.എസ് വളണ്ടിയേഴ്സ് ആദരിച്ചു.
ജീവന് രക്ഷാപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന പറപ്പൂര് ആക്ട്സിനെ സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയേഴ്സ് ആദരിച്ചു. പ്രിന്‍സിപ്പല്‍ ഡെന്‍സി ജോണ്‍ ആക്ട്സ് ബ്രാഞ്ച് സെക്രട്ടറി കെ.കെ. വാസുവിന് ഉപഹാരം കൈമാറി. ആക്ട്സ് പ്രവര്‍ത്തകരായ പി.ഡി. വിന്‍സെന്റ്, ജിന്ജൊ കുണ്ടുകുളം, ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫീസര്‍ സി.ഒ. ജോയ്, ലീഡര്‍മാരായ എമില്‍ മരിയ ബാബു, സ്റ്റാര്വിന് എന്നിവര്‍ നേതൃത്വം നല്കി.