വിടവാങ്ങിയത് മുല്ലശ്ശേരിയുടെ ജനകീയ നേതാവ്. അന്തിമോപചാരമര്‍പ്പിച്ച് പൊതുപ്രവര്‍ത്തനരംഗത്തെ പ്രമുഖര്‍
എ.പി.ബെന്നിയുടെ വിയോഗത്തോടെ മുല്ലശ്ശേരിക്ക് നഷ്ടപ്പെടുന്നത് സാമൂഹിക-പൊതുപ്രവര്‍ത്തന രംഗത്തെ സജീവസാന്നിദ്ധ്യമായ ഒരു വൃക്തിത്വത്തെയാണ്. ജനപ്രതിനിധിനിധിയായും പൊതുപ്രവര്‍ത്തകനായും നാടിനും നാട്ടുകാര്‍ക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച ബെന്നിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സൃഹൃത്തുക്കളും സഹപ്രവര്‍ത്തകരും. രണ്ട് ഭരണകാലയളവുകളിലായി പത്ത് വര്‍ഷം പതിമൂന്നാം വാര്‍ഡിനെ പ്രതിനിധീകരിച്ച് ഭരണസമിതിയിലുണ്ടായിരുന്നു ബെന്നി. ഇതില്‍ അഞ്ച് വര്‍ഷം സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായും ഒന്നര വര്‍ഷം പഞ്ചായത്ത് പ്രസിഡന്റ്ായും സേവനമനുഷ്ടിച്ചു. പഞ്ചായത്തിലെ പ്രധാനപ്പെട്ട നിരവധി വികസന പദ്ധതികള്‍ക്ക് ഊര്‍ജ്ജം പകാരാനും പൂര്‍ത്തികരിക്കാനും പ്രസിഡന്റായ ചുരുങ്ങിയ കാലയളവില്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പഞ്ചായത്തിന്റെ സമഗ്രവികസനത്തിനായി പ്രസിഡന്റ് എന്ന നിലയിലും, ജനപ്രതിനിധി എന്ന നിലയിലും നല്ല ഭരണം കാഴ്ചവെച്ചയാളാണ് ബെന്നിയെന്ന് അന്നത്തെ വൈസ് പ്രസിഡന്റും നിലവിലെ പ്രസിഡന്റുമായ ശ്രീദേവി ജയരാജന് പറഞ്ഞു. ചുരുങ്ങിയ കാലമേ പ്രസിഡന്റായി ഉണ്ടായിരുന്നുള്ളുവെങ്കിലും മികച്ച വികസന കാഴ്ചപ്പാടുള്ള പഞ്ചായത്ത് അധ്യക്ഷനായിരുന്നു ബെന്നി. കക്ഷി രാഷ്ട്രീയഭേതമന്യേ എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ വിടവ് നികത്താനാകില്ലെന്നും ജനപ്രതിനിധിയും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്ുമായ ക്ലമന്റ് ഫ്രാന്‍സീസ് പറഞ്ഞു. സ്വാര്‍ത്ഥതാത്പര്യങ്ങളില്ലാതെ പൊതുജനങ്ങളുടെ ക്ഷേമത്തിനായി രാഷ്ട്രീയജീവിതം മാറ്റിവെച്ച പൊതുപ്രവര്‍ത്തകന്റെ ചിത്രമാണ് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും പഞ്ചായത്തംഗവുമായ ടി.ജി പ്രവീണ്‍ ബെന്നിയെ കുറിച്ച് ഓര്‍ത്തെടുക്കുന്നത്. എം.എല്‍.എമാരായ മുരളി പെരുനെല്ലി, സി.സി. മുകുന്ദന്, മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍, മുന്‍ എം.പി സി.എന്‍. ജയദേവന്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് എന്നിവര്‍ പരേതന് ചരമോപചാരമര്പ്പിക്കാനെത്തിയിരുന്നു. ആദര സൂചകമായി ഉച്ച കഴിഞ്ഞ് വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിടുകയും ചെയ്തു.